അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് നഗരത്തിൽ സ്വകാര്യബസ്സിന്‍റെ അമിത വേഗത സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ജീവനെടുത്തു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ചേവായൂർ ഭവൻസ് സ്കൂൾ വിദ്യാർഥികളായ നിവേദ്യ (11), നീരവ് (5) എന്നിവർ മക്കളാണ്. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More : മുതിരപ്പുഴയാര്‍ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
