രാജമ്മയുടെ വീടിന് സമീപത്താണ് അപകടത്തിനിടയായ ആള്‍ത്താമസമില്ലാത്ത വീട്. ഇവിടെ സാധനങ്ങള്‍ വെക്കാനായി പോയതായിരുന്നു ഇവര്‍.
കല്‍പ്പറ്റ: ആള്‍ത്താമസമില്ലാത്ത വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. സുല്‍ത്താന്‍ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്. ചുമരിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടെത്തിയവരാണ് രാജമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും മരണം സംഭവിച്ചു. രാജമ്മയുടെ വീടിന് സമീപത്താണ് അപകടത്തിനിടയായ ആള്‍ത്താമസമില്ലാത്ത വീട്. ഇവിടെ സാധനങ്ങള്‍ വെക്കാനായി പോയതായിരുന്നു ഇവര്‍.
