വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവം. തളിമല സ്വദേശിനി ശീവള്ളിക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈത്തിരി ടൗണില്‍ വളവ് തിരിഞ്ഞ് വേഗത്തില്‍ പോകുന്നതിനിടെയാണ് ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത് എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്നലെ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് തെറിച്ച വീണ് അതേ ബസിന്‍റെ പിന്‍ചക്രത്തിനടയില്‍പ്പെട്ട് മൂന്നാം ക്ലാസുകാരൻ മരിച്ചിരുന്നു. മലപ്പുറം കൊളത്തൂരിലാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണ അപകടം നടന്നത്. മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം താമസിക്കുന്ന കക്കാട്ട് ഷാനവാസിന്‍റെ മകന്‍ ഫര്‍സീന്‍ അഹ്മദ് ആണ് മരിച്ചത്. കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫര്‍സീന്‍. ഫര്‍സീന്‍റെ മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്.

Also Read: സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ മൂന്നാംക്ലാസുകാരന് മേല്‍ പിന്‍ചക്രം കയറിയിറങ്ങി; ദാരുണാന്ത്യം