സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുംബൈയിൽ നിന്നാണ് യുവതി മൂന്നാറിലെത്തിയത്. സ്വകാര്യ സർവീസായ ഊബർ വിളിച്ചപ്പോൾ മോശം പെരുമാറ്റം ഉണ്ടായെന്നാണ് യുവതി പറയുന്നത്.
ഇടുക്കി: മൂന്നാറിലെത്തിയ മുംബൈ സ്വദേശിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം സമീപനം നേരിട്ടുവെന്ന് പരാതി. ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുംബൈയിൽ നിന്നാണ് യുവതി മൂന്നാറിലെത്തിയത്. സ്വകാര്യ സർവീസായ ഊബർ വിളിച്ചപ്പോൾ മോശം പെരുമാറ്റം ഉണ്ടായെന്നാണ് യുവതി പറയുന്നത്. വാഹനത്തിൽ യാത്ര ചെയ്യാൻ ടാക്സി ഡ്രൈവർമാർ അനുവദിച്ചില്ലെന്നാണ് പരാതി. യുവതിയുടെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.



