നെടുമങ്ങാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ - ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ്  സംഭവം. 

വീട്ടിൽ  ഭക്ഷണം കഴിക്കുന്നതിനിടെ  തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം ആരോഗ്യ ഭവനിലെ നാട്ടുവൈദ്യ വിഭാഗം ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ആറു മാസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.

Read more at: കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപന്നം...