പടിഞ്ഞാറങ്ങാടി സ്വദേശി ഐശ്വര്യയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് തൃത്താലയിൽ കോടനാട് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറങ്ങാടി സ്വദേശി ഐശ്വര്യയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇവർക്ക് 56 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞ് അടക്കം രണ്ടു കുട്ടികളുണ്ട്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ കാലത്ത് സംസ്കാരം നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player