കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു.

മൂന്നാര്‍: വീട്ടമ്മ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്. പുഴയില്‍ ചാടിയെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. മൂന്നാര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ മകന്‍ ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് തിരച്ചില്‍. കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു, പ്രതി റിമാൻഡിൽ

കൽപ്പറ്റ: വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. 

ജൂലൈ 25ന് രാത്രി പത്ത് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കുത്തിവെപ്പെടുക്കാൻ ശ്രമിക്കുമ്പോൾ നഴ്സിനെ ചവിട്ടിയെന്നാണ് പരാതി. പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

സ്കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി: കായികാദ്ധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ സ്കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകൻ അറസ്റ്റിൽ. സുഗുണപുരത്തെ സർക്കാർ സ്കൂൾ അധ്യാപകനായ പ്രഭാകരനാണ് അറസ്റ്റിലായത്. ശരീരത്തിൽ മോശമായി തൊടുന്നുവെന്ന പരാതി വ്യാപകമായതോടെ മാതാപിതാക്കൾ സ്കൂൾ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

വാൽപ്പാറ സ്വദേശി പ്രഭാകരൻ എന്ന അമ്പത്തിയഞ്ച് വയസുകാരൻ ഒരാഴ്ച മുമ്പാണ് കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിൽ കായികാധ്യാപകനായി എത്തിയത്. അന്ന് മുതൽ ഇയാൾ കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നാണ് പരാതി. ശല്യം സഹിക്കാതായപ്പോൾ നിരവധി കുട്ടികൾ പ്രധാനാധ്യാപികയെ വിവരം അറിയിച്ചിരുന്നു. എന്നാൽ അവർ സംഭവം റിപ്പോർട്ട് ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. തുടർന്നാണ് മാതാപിതാക്കളും നാട്ടുകാരും സ്കൂൾ ഉപരോധിച്ചത്.

തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ നിലമ്പരശനും സംഘവും തഹസീൽദാറടക്കം റവന്യൂ അധികൃതരും സ്ഥലത്തെത്തി. രക്ഷിതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പ്രഭാകരനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ ജി എസ് സമീരന്‍ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകി.