ആറ്റുകാൽ ഉത്സവത്തിന് സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ആറ്റുകാൽ വാര്‍ഡ് കൗണ്‍സിലറും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസ്. പടിഞ്ഞാറേ നട വഴി കൗണ്‍സിലർ ഉണ്ണി ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്

തിരുവനന്തപുരം: ആറ്റുകാൽ വാർഡ് അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. ആറ്റുകാൽ ഉത്സവത്തിന് സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്തതിനാണ് കേസ്.

പടിഞ്ഞാറേ നട വഴി കൗണ്‍സിലർ ഉണ്ണി ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്. ഇത് തടയാൻ ശ്രമിച്ച എസ്ഐയും കൗണ്‍സിലറുമായി കയ്യേറ്റമുണ്ടായി. ഇതിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേറ്റു. ഒരു വനിതാ പൊലീസുകാരി സംഘർഷത്തിനിടെ നിലത്തു വീണു. മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കേറ്റു. വനിതാ പൊലീസുകാരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൗണ്‍സിലർക്കെതിരെ പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

ദുരന്തമേഖലയിലെ സേവനത്തിന് സര്‍ക്കാര്‍ പുരസ്കാരം നൽകി, പക്ഷേ പുനരധിവാസ പട്ടികയിൽ നിന്ന് ഷൈജ പുറത്ത്

താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ, ബ്യൂട്ടിപാർലറിലെത്തിയത് യാദൃശ്ചികം

YouTube video player