ഉടൻതന്നെ സമീപത്തെ സ്വർണക്കടയിലെത്തി മാല സ്വർണമാണെന്ന് ഉറപ്പ് വരുത്തിയശേഷം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഹരിപ്പാട്: വീണുകിട്ടിയ ആറ് പവന്റെ സ്വര്‍ണമാല ഉടമസ്ഥയെ തിരികെയേല്‍പ്പിച്ച് സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരി. പള്ളിപ്പാട് സ്വദേശിയായ രഞ്ജിനിയുടെ മാലയാണ് ഹരിപ്പാട് ഫിനോവെസ്റ്റ് ഗോൾഡ് ലോൺ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായ സ്മിത (43) തിരിച്ചു നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു ഹോമിയോ സ്റ്റോറിൽ മരുന്ന് വാങ്ങാൻ പോകുന്നതിനിടയിലാണ് റോഡിൽനിന്ന് മാല ലഭിച്ചത്.
ഉടൻതന്നെ സമീപത്തെ സ്വർണക്കടയിലെത്തി മാല സ്വർണമാണെന്ന് ഉറപ്പ് വരുത്തിയശേഷം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പള്ളിപ്പാട് സ്വദേശിയായ രഞ്ജിനി പല്ലുവേദനയെ തുടർന്ന് ഭർത്താവുമൊത്ത് ഹരിപ്പാട് ഡോക്ടറെ കാണാൻ പോയതായിരുന്നു. തിരികെ വീട്ടിലെത്തി ശേഷം രാത്രി ഏറെ വൈകിയാണ് മാല നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മാല കിട്ടിയില്ല.
ശേഷം പൊലീസില്‍ പരാതി നല്‍കാൻ എത്തിയപ്പോഴാണ് മാല കിട്ടിയ കാര്യം പൊലീസ് അറിയിച്ചത്. പിന്നീട് സ്‌റ്റേഷനില്‍വെച്ച് എസ്എച്ച് ഒ വിഎസ് ശ്യാം കുമാർ, എസ്.ഐമാരായ ഷൈജ, ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്മിത മാല രഞ്ജിനിക്ക് കൈമാറി.
