ഇന്നലെ രാത്രിയോടെ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സുവേദ  തീ കൊളുത്തുകയായിരുന്നു

കൊച്ചി: മട്ടാഞ്ചേരിയിൽ വൃദ്ധ തീ കൊളുത്തി മരിച്ചു. പനേയ്പ്പള്ളി സ്വദേശി സുവേദ ആണ് മരിച്ചത്. 67 വയസ്സുള്ള ഇവർ ഇന്നലെ രാത്രിയോടെയാണ് അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. കഴിഞ്ഞ 23 വർഷമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളായിരുന്നു സുവേദ എന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു .ഇവർക്ക് നാല് മക്കളുണ്ട്.