ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത് ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു.
കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജമീല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം.
മലപ്പുറത്ത് സ്ത്രീയുടെ മൃതദേഹം, ഒരു മാസം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയം
മലപ്പുറം: മലപ്പുറം തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീടിന്റെ മാലിന്യക്കുഴിക്ക് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുജിതയെന്ന സ്ത്രീയെ ഒരു മാസം മുൻപ് കാണാതായിരുന്നു. മൃതദേഹം ഇവരുടേതായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ് ഉള്ളത്. വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
