കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭർത്താവ് വിദേശത്ത് ആയിരുന്നു.

ഹരിപ്പാട്‌: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കാർത്തികപ്പള്ളി പുതുകുണ്ടം സ്വദേശിയുടെ ഭാര്യയണ് അശ്വതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭർത്താവ് വിദേശത്ത് ആയിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ നാട്ടിലെത്തുകയും പൊലീസിൽ പരാതി നൽകികുകയുമായിരുന്നു. അശ്വതി സ്വകാര്യ ലാബിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരുകയായിരുന്നു. രണ്ടാം പ്രതിയായ മനു ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു.

Read Also:വിവാഹവും കഴിഞ്ഞ് സദ്യയും കഴിച്ച് വധുവിന്‍റെ ഒളിച്ചോട്ടം; യുവതിയും കാമുകനും ഇപ്പോള്‍ റിമാന്‍റില്‍