ഇവിടെ പറവൂർ സ്വദേശിയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എന്നാൽ ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. 

കൊച്ചി: ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്ത് നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിൽ ഒറ്റപ്പാലം സ്വദേശി റംസിയ എന്ന വിലാസമാണുള്ളത്. ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. ഇവിടെ പറവൂർ സ്വദേശിയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എന്നാൽ ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Add Asianetnews as a Preferred SourcegooglePreferred

സ്ക്രൂഡ്രൈവർ കൊണ്ട് വയറ്റില്‍ കുത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കന്‍ അറസ്റ്റില്‍

https://www.youtube.com/watch?v=Ko18SgceYX8