Asianet News MalayalamAsianet News Malayalam

108 ആംബുലൻസ് തുണയായി; യുവതിക്ക് വീട്ടിൽ സുഖപ്രസവം

പരിശോധനയിൽ റജീനയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥ ആണെന്ന് കണ്ടെത്തി. തുടർന്ന്  പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങൾ വീട്ടിൽ തന്നെ ഒരുക്കുകയായിരുന്നു

women delivers baby girl with the help of 108 ambulance technician
Author
Thiruvananthapuram, First Published Jul 25, 2019, 8:15 PM IST

തിരുവനന്തപുരം: 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. ബാലരാമപുരം തെക്കേകുളം ആദിൽ വില്ലാ ഹൗസിൽ ഷെഫീറിന്റെ ഭാര്യ റജീനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെയാണ് റജീനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ഉടൻ തന്നെ ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് പൈലറ്റ് നവീൻ ബോസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനീഷ് ശർമ്മ എന്നിവർ സ്ഥലത്തെത്തി. 

എന്നാല്‍ പരിശോധനയിൽ റജീനയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥ ആണെന്ന് കണ്ടെത്തി. തുടർന്ന്  പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങൾ വീട്ടിൽ തന്നെ
ഒരുക്കുകയായിരുന്നു. രണ്ടുമണിയോടെ റജീന കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രുഷ നൽകി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios