ചേര്‍ത്തല: നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പടയണപാലംകവലയില്‍ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. ഒറ്റമശ്ശരി കുരിശിങ്കല്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ ബീന(45)ആണ് മരിച്ചത്.

ശനിയാഴ്ച  രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ മകന്‍ സനു(23)വിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു.