ഇവരുടെ മൂത്ത മകന്‍ വിഷ്ണു മൂന്നു വര്‍ഷം മുന്‍പ് വെള്ളപ്പൊക്ക സമയത്ത് പാടത്തെ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു.

എടത്വ: തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തലവടി കുന്തിരിക്കല്‍ കോടത്തുശ്ശേരില്‍ ബിജുവിന്റെ ഭാര്യ ഗിരിജ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു സംഭവം. 

തലവടി 13-ാം വാര്‍ഡ് കോടത്തുശ്ശേരില്‍ ദുരിതാശ്വാസ ക്യാംപില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീണ ഗിരിജയെ ഉടനെ എടത്വ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇവരുടെ മൂത്ത മകന്‍ വിഷ്ണു മൂന്നു വര്‍ഷം മുന്‍പ് വെള്ളപ്പൊക്ക സമയത്ത് പാടത്തെ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു.