ലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം  സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി. മഴയെ വകവെക്കാതെ 35 ലേറെ സ്ത്രീകള്‍ തുഷാരഗിരിയില്‍ ഒത്തുകൂടി, കാഴ്ചകള്‍കണ്ട് മഴയോടൊപ്പം അവര്‍ നടന്നത് ആറ് കിലോമീറ്റര്‍ ദൂരമാണ്. മഴക്കാഴ്ചകളും പ്രകൃതിയുടെ മനോഹാരിതയും നുകർന്ന് ആർത്തുല്ലസിച്ചായിരുന്നു ഇവരുടെ യാത്ര. 

രാവിലെ 9.30 ന് തുഷാരഗിരി ഡി ടി പി സി സെന്ററില്‍ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണ്‍, ലിസ കോളേജ് കൈതപ്പൊയില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐവറി ഹോം സ്റ്റേ തുഷാരഗിരിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മഴനടത്തം വട്ടച്ചിറയില്‍ സമാപിച്ചു.

Read more: 12 അടിയുള്ള പെരുമ്പാമ്പ്, മുഴലിനെ വിഴുങ്ങി കൂട്ടിൽ കുടുങ്ങി, ഒടുവിൽ രക്ഷപ്പെടുത്തി കാട്ടിലേക്ക്

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം.

Read more: തുണി ബെൽറ്റിൽ അരയിൽ കെട്ടി ഒന്നര കിലോ സ്വർണ്ണം കടത്തി; കോഴിക്കോട്ട് രണ്ടുപേർ പിടിയിൽ

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്ഥിരം സമിതി അംഗം ജോസ് പെരുമ്പള്ളി, പഞ്ചായത്ത് മെമ്പര്‍മാരായ ചിന്ന അശോകന്‍, റിയാനസ് സുബൈര്‍,ലീലാമ്മ കണ്ടത്തില്‍,സിസിലി കൊട്ടുപ്പള്ളില്‍, റോസിലി മാത്യു, സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സംഘാടക സമിതി അംഗങ്ങളായ പോള്‍സന്‍ അറക്കല്‍, മറ്റു ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.