ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്. ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതേദഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

ഡാൻസ് ചെയ്യുന്നയാൾക്ക് ചിരി! പേടിച്ച് ‌‌‌ഞെട്ടുന്നത് കാണുന്നവർ; വെറും വൈറലല്ല, ഒരു ഒന്നൊന്നര വൈറൽ വീഡിയോ കാണൂ

'രാജ്യത്ത് വർഷത്തിൽ 70,000ത്തിലധികം പേരുടെ മരണത്തിന് കാരണം'; രോഗത്തെ ചെറുക്കാൻ ലക്ഷ്യമിട്ട് കേരളം, വാക്‌സിനേഷൻ

https://www.youtube.com/watch?v=Ko18SgceYX8