കൂടെയുണ്ടായിരുന്ന 4 വയസുള്ള കുട്ടി ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 65 വാങ്ങുകയായിരുന്നു.

തൃശൂർ: തൃശൂർ ചാലക്കുടിയിലെ തട്ടുകടയില്‍ നിന്നു നാലു വയസ്സുകാരന് വാങ്ങിനല്‍കിയ ചിക്കന്‍ 65 ല്‍ പുഴുവിനെ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശികളുടെ പരാതിയില്‍ തട്ടുകട പൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി. ചാലക്കുടിയിലെ ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു ആമ്പല്ലൂർ സ്വദേശികളായ ജിത്തു ജോസഫും കുടുംബവും സുന്ദരി ജംക്ഷനിലെ തട്ടുകടയില്‍ കയറിയത്. നാലു വയസ്സുകാരന്‍ മകന്‍ ചിക്കന്‍ വേണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ചിക്കന്‍ 65 ഓർഡര്‍ ചെയ്തു. കുട്ടി കഴിക്കുന്നതിനിടെ ചിക്കനില്‍ നിന്ന് ഗന്ധം പുറത്തുവരുന്നുണ്ടായിരുന്നു. ഇത് കടക്കാരന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നല്ല ചിക്കനെന്നായിരുന്നു അയാള്‍ പറഞ്ഞത്.

ബാക്കിവന്ന ചിക്കന്‍ പാഴ്സലെടുക്കുകയും ചെയ്തു. വീട്ടിലെത്തി കുഞ്ഞിന് ചോറ് കൊടുക്കുമ്പോൾ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി. കടയില്‍ മടങ്ങിവന്ന് ജീവനക്കാരനോട് കാര്യം പറഞ്ഞു. കോഴിക്കടക്കാരന്‍റെ പ്രശ്നമെന്ന വിചിത്ര ന്യായമാണ് കടക്കാരന്‍ പറഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു. കട അടഞ്ഞു കിടക്കുകയാണ്. ആരോഗ്യ വിഭാഗം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കട ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴ ഈടാക്കുമെന്ന് ന​ഗര സഭ അറിയിച്ചിരുന്നു. 

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. ഐശ്വര്യ ഹോട്ടലിൽ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസിൽ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലിൽ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലിൽ നിന്ന് പഴയ പന്നിയിറച്ചി പഴകിയ എണ്ണ ഹോട്ടൽ ഹണീബിയിൽ നിന്ന് പഴകി ചിക്കൻ അൽഫാം, ഫിഷ് ഫ്രൈഹോട്ടൽ അഥീനയിൽ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയിൽ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയിൽ പഴകിയ പഴം പൊരിചിപ്സ് എന്നിവയാണ് പിടികൂടിയത്. ആകെ 15 സ്ഥാപനങ്ങളിലാണ് അന്ന് പരിശോധന നടത്തിയത്. 

എഐ വച്ച് പിഴയിടുമോ, എങ്കിൽ ഞങ്ങള്‍ ഫ്യൂസ് ഊരും!എംവിഡിക്ക് കിട്ടിയ 'പണി', കെഎസ്ഇബിയുടെ പ്രതികാരം? ട്രോളുകൾ

പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ് മുന്തിയ ഇനം നായക്കുട്ടി, 'മുതലാളീ, വേഗം വരണേ' എന്ന് കേരള പൊലീസ്

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News