Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലർട്ട്

പ്രളയ സാധ്യതയുള്ള  പ്രദേശങ്ങളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം.

yellow alert due to heavy rain in malappuram
Author
Malappuram, First Published Jun 2, 2020, 5:50 PM IST

മലപ്പുറം: സംസ്ഥാനത്ത് കാലവർഷം ശക്തമായതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത.  ജൂൺ മൂന്ന്, നാല്, ആറ് തീയതികളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

പ്രളയ സാധ്യതയുള്ള  പ്രദേശങ്ങളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന  ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ തയ്യാറാവുകയും വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios