കോതമംഗലം ധർമജ്യോതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇടുക്കി: വൈ എം സി എ സീനിയർ നേതാവും മുൻ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ്‌ ചെയർമാനും ഇടുക്കി സബ് റീജിയണിലെ കുഞ്ചിത്തണ്ണി വൈ എം സി എ പ്രസിഡന്റുമായ സാബു പരവരാഗത്ത് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അന്തരിച്ചു. കോതമംഗലം ധർമജ്യോതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള കോൺഗ്രസ്‌ (ജോസഫ് ) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേവികുളം, നിയോജകമണ്ഡലം പ്രെസിഡന്റുമായിരുന്നു. യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മുനിയറ പോണാട്ടു കുടുംബാംഗമായ സിസിയാണ് ഭാര്യ. മക്കൾ : അശ്വതി (ഷാർജാ) അരുൺ (കെ ടി ഡി സി മൂന്നാർ ) മരുമക്കൾ : നിന്റോ (ഷാർജാ)