കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് പൊലീസ് 

കോഴിക്കോട്: കോഴിക്കോട് വിവാഹനിശ്ചയ ദിവസം യുവാവ് ആത്മഹത്യ ചെയ്തു. പയ്യോളി സ്വദേശി ബജീഷാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പയ്യോളി നഗരത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഫാൻസി സ്റ്റോർ നടത്തുകയായിരുന്നു ബിരുദധാരിയായ ബജീഷ്. പിതാവ് ഭാസ്കരനുമായി ഏറെ ആത്മബന്ധം ഉണ്ടായിരുന്നു. ഒരു വർഷം മുന്‍പുണ്ടായ ഭാസ്കരന്‍റെ ആകസ്മിക മരണം ബജഷീനെ അലട്ടി. ഒപ്പം പിതാവ് 25 വർഷങ്ങളോളമായി നടത്തിവന്ന കടമുറി ഒഴിയാനുള്ള സമയപരിധി അടുത്തുവന്നതും വിഷമം ഇരട്ടിയാക്കി. 

ഇതിനിടയിലാണ് പേരാമ്പ്ര സ്വദേശിനിയുമായി 31കാരനായ ബജീഷിന്‍റെ വിവാഹം തീരുമാനിച്ചത്. നിശ്ചയ ചടങ്ങ് ഇന്നായിരുന്നു. പുലർച്ചെയാണ് ബജീഷിനെ വീടിന്‍റെ പിറകിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ബജീഷ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മറ്റ് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക വാഗ്‌ദാനം; ലോട്ടറിയടിച്ചയാളെ കബളിപ്പിക്കാന്‍ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ

കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; അച്ഛന്‍റെ സുഹൃത്ത് പിടിയിൽ