തിരുവനന്തപുരം: പെരുമ്പാവൂർ ഒക്കൽ താന്നിപ്പുഴയിൽ ദേഹത്ത് മണ്ണണ്ണയൊഴിച്ച് തീ കൊളുത്തി ചികിത്സയിലായിരുന്ന ഇരുപത്തി മൂന്നുകാരി മരിച്ചു. വരയിൽ വീട്ടിൽ ചന്ദ്രന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിക്ക് ശേഷം വിട്ടിലെ മുറിക്കുള്ളിൽ വച്ച് സാന്ദ്ര ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.  

വീട്ടുകാർ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയാണ് മരിച്ചത്. പെരുമ്പാവൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തും.