മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ
മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല എറമ്പാച്ചൻ പള്ളിക്ക് സമീപം ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) അറസ്റ്റിലായത്. പ്രതി വിദേശത്ത് ജോലിയായിരുന്നു.
2022ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നുവർഷത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തെ പറ്റി പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയും ശിശുക്ഷേമ സമിതി പൊലിസിൽ അറിയിക്കുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ. ഡിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി എസ്ഐ അഭിരാം സിഎസ്, വനിത എ എസ്ഐ സ്വർണ്ണരേഖ, സീനിയർ സിപിഒ മാരായ സാജിദ്, അജിത്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
