പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് മൊഴി നല്‍കിയത്.  

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി പോവുന്നതിനിടെ യുവാവ് പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ മുഹമ്മദ് സഹീല്‍ (34) ആണ് പിടിയിലായത്. ഇന്നലെ രാത്രി കല്ലായ് പാലത്തിന് സമീപത്തുവച്ചാണ് സംഭവം. പള്‍സര്‍ 220 ബൈക്കുമായി വരികയായിരുന്ന സഹീലിനെ പൊലീസ് തടയുകയായിരുന്നു. 

ബൈക്കിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ സഹീല്‍ രേഖകള്‍ കൈയിലില്ലെന്നറിയിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് മൊഴി നല്‍കിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുള്ള സഹീലിനെതിരേ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ള കേസുണ്ടെന്ന് കസബ എസ്‌ ഐ വി. സിജിത്ത് അറിയിച്ചു.