കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രദീപ്.വി.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൊടുങ്ങല്ലൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൈപ്പമംഗലം സ്വദേശി ഗോകുൽ(27) ആണ് എക്സൈസിന്‍റെ പിടിയിലായത്. 34 ഗ്രാം ഹാഷിഷ് ഓയിലാണ് ഗോകുലിൽ നിന്നും പിടിച്ചെടുത്തത്. ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്നതിന് ഇടയിലാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. സംശയം തോന്നി എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രദീപ്.വി.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മോയിഷ്, സുനിൽ.പി.ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്.ഇ.പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.ടി, സിജാദ് കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്‌നിം. കെ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിൽസൺ.കെ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
അതിനിടെ വർക്കലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അശോകൻ(54), അനിൽ കുമാർ (41) എന്നിവരാണ് പിടിയിലായത്. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.അജയൻപിള്ളയും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജൻ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.


