പമ്പിലെ മറ്റു ജീവനക്കാർ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചു മാറ്റിയത്. കഴുത്തിന് പരിക്കേറ്റ റോസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ എടക്കര പോലീസ് കേസെടുത്തു.
മലപ്പുറം: മലപ്പുറം പാലേമാട് പെട്രോള്‍ പമ്പ് ജീവനക്കാരിക്ക് യുവാവിന്‍റെ ക്രൂര മര്‍ദനം. ബൈക്കില്‍ പെട്രോള്‍ അടിച്ചതിന്‍റെ പണം ചോദിച്ചതിനെത്തുടര്‍ന്ന് പ്രകോപിതനായാണ് യുവാവ് ജീവനക്കാരിയെ മര്‍ദിച്ചത്. പരിക്കേറ്റ് പാലേമാട് സ്വദേശി റോസമ്മയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കര പാലേമാടുള്ള പെട്രോള്‍ പമ്പില്‍ ബൈക്കില്‍ പെട്രോളടിക്കാനെത്തിയതാണ് യുവാവ്. പമ്പില്‍ ഡ്യൂട്ടിയിലുണ്ടായുരന്ന റോസമ്മ പെട്രോള്‍ അടിച്ച ശേഷം പണം ആവശ്യപ്പെട്ടു. പണം നല്‍കാതെ ഇയാള്‍ തട്ടിക്കയറുകയായിരുന്നു എന്നാണ് പെട്രോള്‍ പമ്പ് അധികൃതര്‍ പറയുന്നത്. റോസമ്മയെ അസഭ്യം പറഞ്ഞതോടെ വാക്കേറ്റമായി. തുടര്‍ന്നായിരുന്നു മര്‍ദനം. പമ്പിലെ മറ്റു ജീവനക്കാർ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചു മാറ്റിയത്. കഴുത്തിന് പരിക്കേറ്റ റോസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ എടക്കര പോലീസ് കേസെടുത്തു.

