തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് (21) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ച് വന്ന മുറിക്കുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ട് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ എന്നതാണ് പൊലീസ് പറയുന്നത്.
ജർമൻ ഭാഷ പഠനത്തിനാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്. വാടകവീട്ടിലാണ് താമസം. കുമളി സ്വദേശിയും സഹപാഠിയുമായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇരുവരും തമ്മിൽ കലഹമാണ്. ഇന്നും വഴക്കിട്ടു. പെൺകുട്ടി പിണങ്ങിയതിന് പിന്നാലെ വീഡിയോ കോളിൽ നിർത്തിക്കൊണ്ട് കഴുത്തിൽ കുരുക്കിട്ടു. കേവലം ഭീഷണിയാണെന്ന് കരുതിയെങ്കിലും സംഭവിച്ചത് അതായിരുന്നില്ല. അപകടം മണത്ത പെൺകുട്ടി കോൾ കട്ട് ചെയ്തു. തിരുമൂലപുരത്ത് അഭിജിത്ത് താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിതന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്.
സഹപാഠികളായ മറ്റ് ആൺകുട്ടികളോട് പോലും 19 കാരി സംസാരിക്കുന്നതിനെ അഭിജിത്ത് എതിർത്തു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. വഴക്ക് പതിവായി. ഒടുവിൽ പെൺകുട്ടി സ്വന്തം രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ഇത് ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Also Read: വൈദ്യുതി ചാർജ് വർദ്ധനക്കെതിരായ മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
