കോഴിക്കോട്: ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂനൂർ കണിച്ചാട്ട് പൊയിൽ മിഥുൻ എന്ന കുട്ടാപ്പി (28)യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കാന്തപുരത്ത് വെച്ച് മിഥുൻ സഞ്ചരിച്ച ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. 

സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മിഥുൻ മരിച്ചത്. നാരായണൻ സരസു ദമ്പതികളുടെ (അങ്കണവാടി വർക്കർ) മകനാണ് മിഥുൻ. മൃദുലയാണ് സഹോദരി.

Read Also: മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മാർ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി ബൈക്കപകടത്തിൽ മരിച്ചു

വിധിയുടെ ക്രൂരത: വിവാഹം രജിസ്റ്റ‍ര്‍ ചെയ്ത് മടങ്ങിയ നവവരന് ബൈക്കപകടത്തിൽ ദാരുണാന്ത്യം