ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെട്ടികുളങ്ങര പേള ബിന്ദുഭവനത്തില്‍ പരേതനായ രമണന്റെ മകന്‍ അഭിജിത്ത്(22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ ചെട്ടികുളങ്ങര വരിക്കോലില്‍ ജംഗ്ഷനിലായിരുന്നു അപകടം.

തട്ടാരമ്പലത്തിലെ മൊബൈല്‍ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന അഭിജിത്ത് കായംകുളത്തേക്ക് പോകവെ ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ വന്ന ഈരേഴ വടക്ക് ഉമേഷ് ഭവനത്തില്‍ നിഖില്‍, ചെട്ടികുളങ്ങര പൂവന്‍പള്ളിയില്‍ സംഗീത് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മൂവരേയും തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അഭിജിത്തിന്റെ മൃദദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.