പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം. 

കോഴിക്കോട്: മുക്കം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ്‌ ശിഥിലാണ് (22) മരിച്ചത്. മറ്റൊരാൾക്ക്‌ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മുക്കം കറുത്തപറമ്പിനും വലിയപറമ്പിനും ഇടയിലുള്ള കോളനിപ്പടിയിൽ രാത്രി 12 മണിയോടുകൂടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ ഷമീമിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുക്കം ഫയർഫോഴ്‌സിന്റെയും സന്നദ്ധ സേനാംഗങ്ങളുടെയും അതുവഴി വന്ന യാത്രക്കാരുടെയും പെട്ടന്നുള്ള ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.