കോടിക്കുളം അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (45) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടില്‍ വച്ചാണ് അപകടം.

ഇടുക്കി: വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിക്കുളം അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (45) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടില്‍ വച്ചാണ് അപകടം. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജു അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ 11 ഓടെ മരിക്കുകയായിരുന്നു. അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രം ഭരണ സമിതി ജോയിന്റ് സെക്രട്ടറിയാണ് ഷിജു. കോടിക്കുളത്തെ ഓട്ടോ തോഴിലാളിയായിരുന്നു. ഭാര്യ: ധന്യ വണ്ണപ്പുറം കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ദേവിക, ദേവാന്ദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സംസ്‌കാരം ഇന്ന് (തിങ്കള്‍) രാവിലെ 11ന് വീട്ടുവളപ്പില്‍.

മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി; കാണാതായ ഭരതന്നൂര്‍ സ്വദേശിയുടേതെന്ന് സംശയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം