ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. ഉടൻതന്നെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട്: കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. ഉടൻതന്നെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടുവളപ്പിൽ അപ്രതീക്ഷിത അപകടം, കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
അതേസമയം, ഇടുക്കിയിൽ വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് ഞായറാഴ്ച രാവിലെ മുതൽ
