കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. 21 വയസായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലപ്പുറം: മലപ്പുറം അരീക്കോട് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് (21) ആണ് മരിച്ചത്. നാട്ടുകാരും ടി ഡി ആർ എഫ് വളണ്ടിയർമാരും ചേര്‍ന്ന് ഉടന്‍ അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാത്തിയ ഉജിത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറത്തെത്തിയത്.

