വടകര കോട്ടക്കൽ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണത്. തിരക്കിനിടയിൽ വാതിലിന് സമീപം നിൽക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. തൃശൂര്‍ സ്വദേശി ഇസ്മായിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപമാണ് അപകടം. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ഇബ്രാഹിമിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരിയിൽ നിന്നും ചെന്നൈ മെയിലിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇസ്മായിൽ. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ട്രെയിനിലെ തിരക്കിനിടയിൽ വാതിലിന് സമീപം നിൽക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു. തലയിടിച്ചാണ് ഇബ്രാഹിം വീണത്. തലയ്ക്ക് പരിക്കേറ്റ ഇസ്മായിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കണ്ണൂർ ചാല ഐടിഐ വിദ്യാർത്ഥിയാണ് പരിക്കേറ്റ ഇസ്മയിൽ.

YouTube video player