മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം നടത്തി യുവാവ്. 

ഇടുക്കി: മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം നടത്തി യുവാവ്. 30 അടി പൊക്കമുള്ള സംരക്ഷണ ഭിത്തിയിൽ നിന്ന് താഴേക്ക് ചാടിയാണ് മുരിക്കശ്ശേരി സ്വദേശി ഷാൽബിൻ ഷാജി ആത്മഹത്യാശ്രമം നടത്തിയത്. സാമൂഹ്യവിരുദ്ധ ശല്യമെന്ന മൂങ്ങാപ്പാറ ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയതായിരുന്നു. അതിനെ തുടർന്നാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. പരിക്കേറ്റ ഷാൽബിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kerala News