ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം സന്യാസിയോടയില്‍ സഹോദരിയുടെ വളർത്തു നായ കുരച്ചതിന് പാറയിലടിച്ച് കൊന്ന് യുവാവിന്‍റെ ക്രൂരത. പരാതിയില്‍ കളപ്പുരമറ്റത്തില്‍ രാജേഷിനെ കമ്പംമേട്ട് പൊലീസ് അറസ്റ്റു ചെയ്തു. സ്വത്തുതര്‍ക്കത്തിനിടെ ഇയാള്‍ സഹോദരിയെയും ബന്ധുവിനെയും മര്‍ദ്ദിച്ചിരുന്നു. അപ്പോള്‍ പട്ടി കുരച്ചതാണ് പ്രകോപനമുണ്ടാക്കിയത്. സമീപത്തെ പാറയിൽ അടിച്ചു കൊലപെടുത്തുകയായിരുന്നു .പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്. പെട്ടന്നുണ്ടായ പ്രകോപനമാണ് ക്രൂരതയ്ക്ക് കാരണമെന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപെടുത്തിയ ശേഷം രാജേഷിനെ ജാമ്യത്തില്‍ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
