ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ ബൈക്കിൽ ലോറി ഇടിച്ചുകയറി വയനാട് സ്വദേശിയായ യുവാവ് മരിച്ചു. അവസാന വര്‍ഷ ഫാം ഡി വിദ്യാർത്ഥിയായിരുന്ന ബത്തേരി സ്വദേശിയായ ഡോണ്‍ റോയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം
സുല്‍ത്താന്‍ബത്തേരി: ബെംഗളുരുവിന് സമീപം ഉണ്ടായ വാഹനപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം.
ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി (Doctor of Pharmacy) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപടിക്ക് ശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലരക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. ഡിയോണ്‍ ആണ് ഡോണ്‍ റോയിയുടെ സഹോദരന്‍.


