കൽപ്പറ്റ: കുരുമുളക് പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുൽപ്പള്ളി ആനപ്പാറ ഇളംകുളം മനോജ്‌(38) ആണ് മരിച്ചത്. മുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ ഏണി തട്ടിയാണ് ഷോക്ക് ഏറ്റത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: അഭിഷേക്, ആദിൽ.