പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.

കോഴിക്കോട്: സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാലോളി കൂരിക്കണ്ടി അബ്ദുല്‍സലാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചത്. അബ്ദുല്‍ സലാമും സുഹൃത്തും ബാലുശ്ശേരിയില്‍ നിന്നും സ്വദേശമായ പാലോളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക് വരികയായിരുന്ന അരമന ബസ്സാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.

'സംഭവസമയം മുത്തച്ഛൻ വെയിറ്റിങ് ഷെഡ്ഡിൽ, ദൃശ്യം തെളിവ്'; കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം