ഓട്ടോറിക്ഷയില്‍ മദ്യം കടത്തികൊണ്ടുവന്ന നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടം കളത്തില്‍ സുരേഷിനെ (45വയസ്സ് )ആണ് തിരുര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാറും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്

മലപ്പുറം: ഓട്ടോറിക്ഷയില്‍ മദ്യം കടത്തികൊണ്ടുവന്ന നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടം കളത്തില്‍ സുരേഷിനെ (45വയസ്സ് )ആണ് തിരുര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാറും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. 

രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷയും ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റൈഞ്ച് ഓഫീസില്‍ ഹാജറാക്കിയിട്ടുണ്ട്. 

Read more: കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ഇരുപത് വീടുകൾ ഭാഗീകമായി തക‍ര്‍ന്നു

പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സമേഷ് കെ, കണ്ണന്‍ എസ് ഡ്രൈവര്‍ പ്രമോദ് എം എന്നിവരടങ്ങിയ പാര്‍ട്ടിയാണ് കേസ് കണ്ടെടുത്തത്.

Read more:  'പൊറോട്ടയുടെ വില കൂടി'; ആറ്റിങ്ങലില്‍ കാറിലെത്തിയ നാലംഗ സംഘം ഹോട്ടലുടമയുടെ തല തല്ലിപ്പൊട്ടിച്ചു

'ഇത് വെറും ബ്ലേഡ് അല്ല, കൊടുവാള്‍'; ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി അമ്പാടി ഉണ്ണി

വളാഞ്ചേരി: അനധികൃത പണമിടപാട് മാഫിയകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി ഒരാള്‍ അറസ്റ്റില്‍. വളാഞ്ചേരി കാവുംപുറം സ്വദേശി സുബ്രഹ്മണ്യന്‍ എന്ന അമ്പാടി ഉണ്ണി (51)യാണ് പിടിയിലായത്. കോടതി നിര്‍ദേശാനുസരണം വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ രേഖകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. ആര്‍ സി ബുക്ക്, ചെക്ക് ലീഫ്, മുദ്ര പേപ്പര്‍, ആധാരം ഉള്‍പ്പെടെ 1509 രേഖകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി നേരത്തെ നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ മറവില്‍ വീട്ടില്‍ വെച്ചായിരുന്നു രേഖകള്‍ വാങ്ങിച്ച് ഇടപാടുകള്‍ നടത്തിയിരുന്നത്.

രേഖകളില്‍ മേല്‍ ഉയര്‍ന്ന പലിശയ്ക്കാണ് പ്രതി പണം നല്‍കിയിരുന്നത്. വിവരം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്നും അനധികൃതമായി പണമിടപാട് നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിപിഒമാരായ മനോജ്, ദീപക്, പ്രമോദ്, അനു, മോഹനന്‍ പദ്മിനി, സിപിഒമാരായ ഹാരിസ്, രജീഷ്, അഭിലാഷ്, മനോജ്, ഗിരീഷ്, ആന്‍സണ്‍, റഷീദ് രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു.