കൊല്ലം പുത്തൂരിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു.

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പുത്തൂർ മൂഴിക്കോട് ആണ് സംഭവം. മൂഴിക്കോട് സ്വദേശി ആദർശ് (30)നെയാണ് സുഹൃത്തും അയൽവാസിയുമായ സുനിൽകുമാർ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ആദർശും സുനിൽകുമാറും ഒരുമിച്ചിരുന്ന് സുനിൽ കുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. വരത്തനെന്ന് വിളിച്ചതാണ് സുനിൽ കുമാറിനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ കോടാലി കൊണ്ടാണ് സുനിൽ ആദർശിന്റെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് പ്രതി തന്നെ വിവരം പോലീസിൽ വിളിച്ചറിയിച്ചു. പുത്തൂർ പോലീസ്എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തു വെച്ചുതന്നെ ആദർശ് മരിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.