ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ആശുപ്രതി അധികൃതർ അറിയിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഓടനാവട്ടം സ്വദേശിയായ നിഥിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. അതേ സമയം, യുവാവിന് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ആശുപ്രതി അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനമാണ് യുവാവിന്റെ മരണ കാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Asianet News Live | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്