Asianet News MalayalamAsianet News Malayalam

പേരിൽ നിരവധി മോഷണ കേസുകൾ; സ്കൂൾ വിദ്യാര്‍ത്ഥിനികൾക്ക് മുമ്പിൽ തുണിപൊക്കി കാണിച്ചു, പോക്സോ കേസിൽ അറസ്റ്റിൽ

വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

youth accused in several theft cases arrested in POCSO case ppp
Author
First Published Dec 12, 2023, 8:20 PM IST

ഹരിപ്പാട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ. പള്ളിപ്പാട് വഞ്ചിയിൽ വീട് മഹേഷ് (ചേന മഹേഷ്) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുനിരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നു ഇയാൾ. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞദിവസം പൊയ്യക്കര ജംഗ്ഷനിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയ കേസിലാണ് പോസ്കോ ചുമത്തി അറസ്റ്റ് ചെയ്തത്. ഐഎസ്എച്ച് ഒ ശ്യാംകുമാർ വിഎസ്, എസ്ഐമാരായ ഷൈജ, ഉദയകുമാർ, ഷെഫീഖ്, എ എസ് ഐ വിനോദ് കുമാർ, സിപിഒ നിഷാദ്, സോജു, അരുൺ കുമാർ, പ്രദീപ് ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരി, ഏഴരക്കോടി തട്ടിയെന്ന് കേസ്: ചീഫ് അക്കൗണ്ടന്‍റ് സിന്ധുവിനെ ചോദ്യംചെയ്തു

അതേസമയം, വർക്കലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ പിടിയിലായി. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽ പി എസിന് സമീപം സബ്ന മൻസിലിൽ സബീൽ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണ മാല കവർന്ന പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വർക്കല സ്റ്റേഷൻ പരിധിയിൽ ആട് മോഷണം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതികളാണ് സബീറും സബീലും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios