ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്.

മാവേലിക്കര: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡിൽ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാൾ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്. കുറത്തികാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ വി, എസ്ഐ രജീന്ദ്രദാസ്, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Asianet News Live