Asianet News MalayalamAsianet News Malayalam

ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ വഴി ലഹരിക്കടത്ത്; സൂത്രധാരന്‍ അറസ്റ്റിൽ

അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍.

youth arrested for drug smuggling in kozhikode
Author
Kozhikode, First Published Jul 17, 2021, 8:13 AM IST

കോഴിക്കോട്: ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് ആണ്  സാക്കിറിനെ അറസ്റ്റ് ചെയ്തത്.  

അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍. ഡി.എം.എ, എൽ.എസ്.ഡി. സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഗോവയില്‍ നിന്ന് ഇയാൾ കോഴിക്കോടേക്ക് എത്തിച്ചിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios