പെണ്‍കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കവെയാണ് യുവാവ് കൈയ്യില്‍ കടന്ന് പിടിച്ച് പ്രണയാഭ്യാര്‍ത്ഥന നടത്തിയത്. 

ആലപ്പുഴ: ബസ് കാത്തു നിന്ന വിദ്യാർഥിനിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് പ്രണയാഭ്യർഥന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേപ്പാട് കണിച്ചനല്ലൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.

ചെങ്ങന്നൂരിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനിയായ പെണ്‍കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കവെയാണ് യുവാവ് കൈയ്യില്‍ കടന്ന് പിടിച്ച് പ്രണയാഭ്യാര്‍ത്ഥന നടത്തിയത്. കുറച്ചു നാളായി പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. യുവാവ് ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.