പെരുവള്ളൂർ: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. പെരുവള്ളൂർ പറമ്പിൽപീടിക വടക്കീൽമാട് പുറായിൽ ആഷിഫിനെ(25)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്ത്രീകളുടെ പേരിൽ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പെൺകുട്ടികളെ സൗഹൃദ പട്ടികയിലാക്കുകയും  മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാളുടെ രീതി. ആഷിഫിനെതിരെ കാലിക്കറ്റ് സർവകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാർഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് നടപടി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.

Read Also: ഇൻസ്റ്റഗ്രാമില്‍‌ വ്യാജ അക്കൗണ്ട് അഞ്ചെണ്ണം; സ്ത്രീകൾക്ക് അശ്ലീല മെസ്സേജ് അയച്ച യുവാവ് അറസ്റ്റിൽ

'പോക്സോ കേസില്‍ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണം'; സമരവുമായി വിദ്യാര്‍ത്ഥികള്‍

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തു; ദമ്പതികള്‍ പിടിയില്‍