അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞത്.

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം. ഊരിൽ നിന്നും കാണാതായ പെൺകുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തിൽ നിന്നും മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് യുവാവിനെ പിടികൂടിയത്. യുവാവ് പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുവ്വത്. സംഭവത്തിൽ പീഡനം, പോക്സോ എന്നീ വകുപ്പകൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Read More : 'ചായേ ചായേ'... വിളിച്ച് പോകുന്നതിനിടെ വീണത് ഇന്‍റർസിറ്റിക്ക് അടിയിലേക്ക്; പാഞ്ഞ് ട്രെയിൻ, ഞെട്ടിയാളുകൾ; പക്ഷേ!