മോഷ്ടിച്ച ശേഷം ഇയാൾ തൃശൂരിലെ കടയിൽ ഫോൺ വിറ്റു. കടയിൽനിന്ന് പൊലീസ് ഫോൺ വീണ്ടെടുത്തു. മോട്ടോർസൈക്കിൾ മോഷ്ടിച്ചതിന് ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

കൊച്ചി: ഐ ഫോൺ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി പോണേക്കരയിലുള്ള ഹോസ്റ്റലിൽ നിന്നാണ് 1.30 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ ഇയാൾ മോഷ്ടിച്ചത്. ചേരാനല്ലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ഇക്കഴിഞ്ഞ 25ന് പരാതിക്കാരനായ ജെറിൻ സാമിന്റെ മൊബൈൽ ഫോണാണ് ഗോപകുമാർ ഹോസ്റ്റൽ റൂമിൽ നിന്നും മോഷ്ടിച്ച് കടന്നു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. 

Read More.... ഓടിളക്കി വീട്ടിൽ കയറി മോട്ടോറും ​ഗ്യാസ് സിലിണ്ടറും ഫാനും മോഷ്ടിച്ചു, യുവാവ് പിടിയിൽ

മോഷ്ടിച്ച ശേഷം ഇയാൾ തൃശൂരിലെ കടയിൽ ഫോൺ വിറ്റു. കടയിൽനിന്ന് പൊലീസ് ഫോൺ വീണ്ടെടുത്തു. മോട്ടോർസൈക്കിൾ മോഷ്ടിച്ചതിന് ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ, സബ് ഇൻസ്പെക്ടർമാരായ റഷീദ്, ജോസഫ് ഈപ്പൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിഘോഷ്, ജാബിർ, മുഹമ്മദ് നസീർ, ദിനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോസഫ്, സുജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.